ജ്യോതിര്‍ഗമയയുടെ നാലാമതു ചിത്രം ഏകജാലകം

Sreejithമുല്ലമൊട്ടും  മുന്തിരിച്ചാറും, കാഞ്ചീപുരത്തെ കല്യാണം, സ്വര്‍ണം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം, ജ്യോതിര്‍ഗമയാ ഫിലിംസിനുവേണ്ടി സോമന്‍ പല്ലാട്ട് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘ഏകജാലകം’.  നവാഗതനായ സഹീര്‍ഖാന്‍ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ പത്താം തീയതി ചങ്ങനാശേരിയിലും പരിസരങ്ങളിലുമായി ആരംഭിക്കും.

കാമറ – ഷിനൂപ് ടി.ചാക്കോ, എഡിറ്റിംഗ് – മനു ജെ., ഗാനങ്ങള്‍ – ടിജിന്‍, സംഗീതം – അനിറ്റ്, സ്റ്റില്‍ – രജീഷ് പുതുപ്പള്ളി, പി.ആര്‍.ഒ. – അയ്മനം സാജന്‍. രതിനിര്‍വ്വേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.  ഏകജാലക രീതിയില്‍ പഠനം നടത്തുന്ന കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രണയവും, വിരഹ വും, സൗഹൃദവും പുതുമയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും.

Related posts