മുളങ്കുന്നത്തുകാവ്: തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി അത്താണി പാടശേരി വീട്ടില്‍ പി.എസ്.മോഹന്‍ദാസ്(62) നിര്യാതനായി. ഭാര്യ: ഇന്ദിര(ആകാശവാണി, കോയമ്പത്തൂര്‍). മകള്‍: പൂജ. മരുമകന്: വിനു മുണ്ടത്തിക്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, തൃശൂര്‍ മെഡിക്കല്‍ കോളജ് വികസന സമിതി അംഗം, മെഡിക്കല്‍ കോളജിലെ എച്ച് ഡി എസ് ജീവനക്കാരുടെ സംഘടന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി സഹകരണ സംഘങ്ങളിലെ ഭാരവാഹിയാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീട്ടിലെത്തിയ ശേഷം ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.വടക്കാഞ്ചേരി തളി ഡിവിഷനില്‍ നിന്നാണ് മോഹന്‍ദാസ് ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. സംസ്കാരം ഇന്നു വൈകീട്ട് മൂന്നിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. മോഹന്‍ദാസിന്റെ മരണത്തില്‍ അനുശോചിച്ച് അത്താണി സെന്ററില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, മന്ത്രി സി.എന്‍.ബാലകൃഷ്ണന്, സി.എന്‍.ജയദേവന് എംപി, നഗരസഭ വൈസ് ചെയര്മാന് അനൂപ് കിഷോര്‍, കെ.,അജിത്കുമാര്‍, രാജേന്ദ്രന് അരങ്ങത്ത് എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.