സൂപ്പര്‍ സുന്ദരി കത്രീന കെയ്ഫ് ഡോക്ടറെ കാണാന്‍ പോയതെന്തിനാണ്. ഇതാണിപ്പോള്‍ ബോളിവുഡിലെ പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ജഗ്ഗ ജസൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കത്രീന മൊറോക്കോയിലായിരുന്നു. മുംബൈയിലെത്തിയ കത്രീന ഇവിടെയൊരു ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തിയ കത്രീന ആരുടെയും ശ്രദ്ധ ലഭിക്കാതിരിക്കാന്‍ പിന്നാമ്പുറത്തെ വാതിലിലൂടെയാണ് ആശുപത്രിക്കുള്ളില്‍ പ്രവേശിച്ചത്.
45മിനിട്ടോളം ആശുപത്രിയില്‍ ചെലവഴിച്ചു. കാലാവസ്ഥയിലെ വ്യതിയാനം മൂലം ആരോഗ്യത്തെ ബാധിക്കുന്ന ഏതോ രോഗം കത്രീനയെ പിടികൂടിയതായിട്ടാണ് പപ്പരാസികള്‍ പറയുന്നത്. അല്പം ഗൗരവമുള്ള രോഗമാണെന്നും അവര്‍ സൂചിപ്പിച്ചു. അതേസമയം, ചിലരൊക്കെ പ്രചരിപ്പിക്കുന്നതുപോലെ കത്രീനയ്ക്കു ഗുരുതരമായ രോഗമൊന്നുമില്ലെന്നും കാലാവസ്ഥയിലെ മാറ്റംമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളൂവെന്നും അതിനാണ് ഡോക്ടറെ കാണാന്‍ പോയതെന്നും ജഗ്ഗ ജസൂസ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.