തച്ചങ്കരിയെ മാറ്റിയതില്‍ സന്തോഷമോ ഖേദമോ ഇല്ല: എ.കെ. ശശീന്ദ്രന്‍

TVM-AK-SASEENDRANതിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു മാറ്റിയതില്‍ തനിക്ക് സന്തോഷമോ ഖേദമോ ഇല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങളില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണെ്ടന്നും അതു സ്വാഭാവികം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ മന്ത്രി തയാറായില്ല. കമ്മീഷണറെ മാറ്റി എന്നതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Related posts