ദക്ഷിണേന്ത്യന്‍ സിനിമകളില്‍നിന്ന് നല്ലൊരു തിരക്കഥയും ഓഫറും ലഭിച്ചാല്‍ താന്‍ ഇനിയും അഭിനയിക്കുമെന്ന് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. വിന് ഡീസലിനൊപ്പം ഹോളിവുഡ് ചിത്രം ത്രിപ്പിള്‍ എക്സില്‍ അഭിനയിച്ചതോടെ ദീപിക ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ്. സഞ്ജയ് ബന്‍സാലിയുടെ പുതിയ ബോളിവുഡ് ചിത്രം പത്മാവതിയില്‍ അഭിനയിക്കാന്‍ ദീപിക വാങ്ങുന്നത് 12.65കോടി രൂപയാണ്.
മാധ്യമപ്രവര്‍ത്തക രുടെ ചോദ്യത്തിനു നല്ല തിരക്കഥ ലഭിച്ചാല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുമെന്നാണ് മറുപടി പറഞ്ഞത്. എത്ര ഉയരത്തില്‍ വളര്‍ന്നാലും താന്‍ അടിസ്ഥാനപരമായി ദക്ഷിണേന്ത്യക്കാരിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് ദീപിക ഈ പ്രഖ്യാപനത്തിലൂടെ.