ആമിര്‍ഖാന്റെ പണംവാരി ചിത്രമായ ത്രീ ഇഡിയറ്റ്സിനു രണ്ടാം ഭാഗം വരുന്നു. സംവിധായകന് രാജ്കുമാര് ഹിരാനിയാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. രണ്ടാം ഭാഗത്തിലും ആമിര്‍ ഖാന് നായകനാകുമെന്നാണ് വിവരം.
ആമിറിനൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അതൊരുഭാഗ്യമായി താന്‍ കാണുമെന്നും രണ്ടാം ഭാഗത്തിനു പറ്റിയ കഥ മാത്രമേ ഇപ്പോള്‍ കിട്ടിയിട്ടുള്ളൂവെന്നും ബാക്കി കാര്യങ്ങളൊക്കെ ശരിയായി വന്നാല്‍ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്നും ഹിരാനി പറഞ്ഞു. 2009 ഡിസംബറിലാണ് ത്രീ ഇഡിയറ്റ്സ് പ്രദര്‍ശനത്തിനെത്തിയത്.