മലയാളത്തിലെ പുതുതലമുറ നായികമാര്‍ക്ക് അന്യഭാഷയില്‍ ഇപ്പോള്‍ നല്ല കാലമാണ്. തമിഴിലെയും തെലുങ്കിലെയും ഒന്നാംനിര നായകന്മാര്ക്കൊപ്പം അഭിനയിക്കുന്നതെല്ലാം മലയാളി നടിമാരാണ്. ഇപ്പോഴിതാ ധനുഷ് സംവിധാനം ചെയ്യുന്ന പവര്‍പാണ്ടിയില്‍ നായികയാവുന്നത് പ്രേമത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യന്‍. മഡോണ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
ധനുഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ധനുഷിന്റെ ജോടിയായാണ് മഡോണ എത്തുക. പ്രസന്നയും സീനിയര്‍ താരമായ രാജ്കിരണുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. രാജ്കിരണിന്റെ ചെറുപ്പകാലമാണ് ധനുഷ് അവതരിപ്പിക്കുന്നത്. മഡോണ അധികം വൈകാതെ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും. വണ്ടര്‍ബാര്‍ ഫിലിം സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നതും ധനുഷാണ്. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച കാതലും കടന്തുപോകുമാണ് മഡോണയുടെ ആദ്യ തമിഴ് ചിത്രം. പ്രേമത്തിന്റെ തെലുങ്ക് പതി പ്പിലും മഡോണ അഭിന യിച്ചു. ദിലീപിന്റെ കിംഗ് ലയറാണ് പ്രേ മത്തിന് ശേഷം മഡോണ അഭി നയിച്ച മലയാള ചിത്രം.