നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍: സംവിധായകന്‍ ആനന്ദ് ശങ്കര്‍

nayantharaനയന്‍താര ലേഡി സൂപ്പര്‍ സ്റ്റാറാണെന്ന് സംവിധായകന്‍ ആനന്ദ് ശങ്കര്‍. നയന്‍സിന്റെ ജോലിയോടുള്ള ആത്മാര്‍ഥത കണ്ടാണ്  ആനന്ദ് ശങ്കര്‍ ഇങ്ങനെ പറഞ്ഞത്. ഇരുമുഗന്റെ സംവിധായകനാണ് ആനന്ദ് ശങ്കര്‍. ചിത്രത്തില്‍ വിക്രത്തിന്റെ നായികയാണ് നയന്‍താര. ഒരു വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ നയന്‍താരയ്ക്ക്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ നയന്‍താര റെഡിയാണെന്നാണ് സംവിധായകന്‍ പറയുന്നത്.
മുടിയില്‍ പിങ്ക് നിറത്തിലുള്ള  കളര്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ നയന്‍സ് ചെയ്തു. വേണമെങ്കില്‍  നയന്‍സിന് വിഗ് വയ്ക്കാമായിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി മുടിയില്‍ കളര്‍ ചെയ്യാന്‍ നയന്‍സ് തയ്യാറാവുകയായിരുന്നു.

Related posts