തൊടുന്നതെല്ലാം പൊന്നാക്കുന്ന നയന്‍താര അടുത്ത ചിത്രത്തില്‍ സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ നായികയായെത്തുന്നു. മലയാളത്തില്‍ ഹിറ്റായ ഭാസ്കര്‍ ദ റാസ്കല്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നും രജനീകാന്താണ് നായകനെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ വരാന്‍ തുടങ്ങിയതാണ്. മമ്മൂട്ടിയുടെ കഥാപാത്രമായി സ്റ്റൈല്‍ മന്നന് എത്തുമ്പോള്‍, നയന്‍താര തന്നെയാണ് തമിഴകത്തെ നായിക. ചന്ദ്രമുഖി എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി രജനീകാന്തിന്റെ നായികയായെത്തിയത്. പിന്നീട് ഏതാനും ചിത്രങ്ങളില്‍ അതിഥി വേഷത്തിലുമെത്തി. രജനീകാന്ത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍ ഭാസ്കര്‍ ദ റാസ്കലിന്റെ റീമേക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. നയന്‍താര വിക്രമിന്റെ ഇരുമുഖനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
നയന്‍താര വീണ്ടും സ്റ്റൈല്‍ മന്നന്റെ നായിക
