നാടന്‍ പാട്ടുകളുടെ വീഡിയോ ആല്‍ബമായ ഒരു കോടിമുണ്ടിന്റെ’ പ്രകാശനം നടന്നു

kodiഹൃദയസ്പര്‍ശിയും ദൃശ്യമനോഹരവുമായ നാടന്‍ പാട്ടുകളുടെ വീഡിയോ ആല്‍ബമായ ‘ഒരു കോടിമുണ്ട്’ വിപണിയിലെത്തി.  ആല്‍ബത്തിന്റെ പ്രകാശനം, പെരിങ്ങോട്ടുകര ആവണേങ്ങാട്ട് കളരിയില്‍ വച്ച്, അഡ്വ. എ. യു. രഘുരാമ പണിക്കരും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് (പുല്ലാങ്കുഴല്‍) മുരളി നാരായണനും കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ചേര്‍ന്ന് നിര്‍വഹിച്ചു.

അച്ചൂസ് ഓഡിയോസ് ആന്‍ഡ് വീഡിയോസിന്റെ ബാനറില്‍, ഊരകം ഷാജന്‍ നിര്‍മിക്കുന്ന ഈ ആല്‍ബത്തിന്റെ കഥ, തിരക്കഥ, സംവിധാനം -ഗണേഷ് വാടാനപ്പള്ളി നിര്‍വഹിക്കുന്നു.

ഗാനരചന – ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണിക്കൃഷ്ണന്‍ മാപ്രാണം, ജസ്റ്റിന്‍ കാളിദാസ്, ചന്ദ്രന്‍ പെരുവല്ലൂര്‍, സംഗീതം – ഉണ്ണികൃഷ്ണന്‍ മാപ്രാണം, ഷൈജു അവറാന്‍, ആലാപനം – വൈക്കം വിജയലക്ഷ്മി, കലാഭവന്‍ മനോജ്, കലാഭവന്‍ സിങ്ങന്‍, ഷാഹുല്‍ഷാജന്‍, ഷീനഗോപി, വിനീഷ്് കല്ലേറ്റുംകര, കാമറ – ചന്ദ്രബോസ്, എഡിറ്റര്‍ – ഷെബിന്‍ വിന്‍സന്റ്, ശ്രീരാജ്, ജിബിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ് കരുവന്തല, ഓഫീസ് നിര്‍വഹണം – ഷാബു ഷാജന്‍, കല – കണ്ണന്‍, മേക്കപ്പ് – ഹരി ഇയ്യാല്‍, ഷൈന്‍ നെല്ലങ്കര, സുബ്രു തിരൂര്‍, സഹസംവിധാനം – മുണ്ടക്കല്‍ സുമേഷ്, ബൈജു ഇത്തിക്കാട്, പി. ആര്‍. ഒ. – അയ്മനം സാജന്‍.

വൈക്കം വിജയലക്ഷ്മി, ബേബി അക്ഷര കിഷോര്‍ (കറുത്തമുത്ത്), രാജേഷ് വര്‍മ്മ, വിലാഷ്, താജു, സുഗതന്‍, അരവിന്ദാക്ഷക്കുറുപ്പ്, ശരത്‌ലാല്‍, സുബൈര്‍, രാഹുല്‍, സുധീര്‍ ഗുരുവായൂര്‍, മാസ്റ്റര്‍ അര്‍ജുന്‍, നീതു മോഹന്‍ദാസ,് ഡോണ ദീപക്, പൂജാ ജിനന്‍, കൃഷ്ണ, ഫാജിയ, കാര്‍ത്തിക കൃഷ്ണകുമാര്‍, ആഷ എന്നിവര്‍ അഭിനയിക്കുന്നു.  അച്ചൂസ് ഓഡിയോസ് ആന്‍ഡ് വീഡിയോസ് ‘ഒരു കോടിമുണ്ട്’ വീഡിയോ ആല്‍ബം വിപണിയിലെത്തിച്ചു.

കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍, കഥാ രൂപത്തില്‍ അവതരിപ്പിക്കുന്ന വ്യത്യസ്തമായ ഏഴ് നാടന്‍പാട്ടുകളുടെ ശേഖരമാണ് ‘ഒരു കോടിമുണ്ട്’.അയ്മനം സാജന്‍

Related posts