നെടുപുഴയില്‍ രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

trainകൂര്‍ക്കഞ്ചേരി: നെടുപുഴയില്‍  രണ്ടു യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു.കൂര്‍ക്കഞ്ചേരി കാഞ്ഞരങ്ങാടി സ്വദേശി പുത്തന്‍വീട്ടില്‍ സുധീര്‍ ഭാര്യ റുബീന(35) കണിമംഗലം സ്വദേശിനി മാളവിക (17) എന്നിവരാണ് മരിച്ചത്. ഇരുവരും രാവിലെ ഡ്രൈവിംഗും തയ്യലു പഠിക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. റുബീന തയ്യലും മാളവിക ഡ്രൈവിംഗും പഠിക്കാനാണ് പോയിരുന്നത്. വലിയാലുക്കല്‍ ഗേറ്റിന് സമീപം വെച്ച് മെമു ട്രെയിനാണ് ഇവരെ ഇടിച്ചതെന്ന് പറയുന്നു. ശബ്ദം കുറവായിരുന്നതിനാല്‍ ട്രെയിന്‍ വന്നിരുന്നത് ഇവരറിഞ്ഞില്ലെന്ന് സംശയിക്കുന്നതായി നെടുപുഴ പോലീസ് സൂചിപ്പിച്ചു. ഇന്നുരാവിലെ പത്തേമുക്കാലോടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വന്‍ ജനക്കൂട്ടമാണ് അപകടവിവരമറിഞ്ഞ് വലിയാലുക്കല്‍ ഗേറ്റിന് സമീപത്തും ആശുപത്രിയിലുമെത്തിയത്.

Related posts