പത്തനാപുരം നിലനിര്‍ത്തുമെന്നും പിടിച്ചെടുക്കുമെന്നും മുന്നണികള്‍

Electionപത്തനാപുരം: താരപോരാട്ടം നടന്ന പത്തനാപുരത്ത് മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളും കൈവിട്ടപ്പോഴും യുഡിഎഫിന് ആശ്വാസജയം സമ്മാനിച്ച പത്തനാ പുരം ഇത്തവണ യുഡിഎഫിനെ  കൈവിടുമെന്ന് എല്‍ഡിഎഫ് അവകാശവാദം മുഴക്കുമ്പോള്‍  നിലനിര്‍ത്തുമെന്ന് യുഡിഎഫ് ആവര്‍ത്തിക്കുന്നു.  ഒന്നരപതിറ്റാണ്ട് മുന്‍പ് യുഡിഎഫിനായി മണ്ഡലം പിടിച്ചെടുത്തകെബി ഗണേഷ്കുമാറിന്റെ വരവാണ് ഇടതുമുന്നണിയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.

പൊതുവേ യുഡിഎഫിനോട് അടുപ്പം കാണിച്ചിട്ടില്ലാത്ത മലയോരപട്ടണം ഗണേഷെത്തിയതോടെ യാണ്‌വലതുമുന്നണിയുടെ വിശ്വസ്ത മണ്ഡലമായി മാറിയത്.മുന്‍പ് ആര്‍ ബാലകൃഷ്ണപിള്ളയും,എ ജോര്‍ജും മാത്രമാണ് ഓരോതവണപത്തനാപുരത്തെവലത്തോട്ടടുപ്പിച്ചത്. പിന്നീട് സിപിഐയുടെ കുത്തകമണ്ഡലമായി ഇവിടം മാറി.പക്ഷേ 2001ല്‍ ഗണേഷ്കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ചരിത്രം മാറി. ഇതിനിടെ സിപിഐയില്‍ നിന്നും സീറ്റ്‌സിപിഎം ഏറ്റെടുത്തു. ഒന്നരപതിറ്റാണ്ട്കാലം ശത്രുപാളയത്തായിരുന്ന ഗണേഷ് വലതുപാളയം വിട്ടെത്തിയപ്പോള്‍ സീറ്റ് വിട്ടു നല്‍കാന്‍ സിപിഎം തയാറായതും കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഗണേഷ്കുമാറും പാര്‍ട്ടിയും ഒപ്പമെത്തിയതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത വിജയവുംസീറ്റ് നല്‍കാന്‍ പ്രാദേശിക നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പില്ലായ്മയും മുന്നണിനേതൃത്വത്തിന് തലവേദനയൊഴിവാക്കി. ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകളും, ഗണേഷിന്റെ വ്യക്തിപരമായ വോട്ടുകളും നിലവില്‍ ഗണേഷിന് അനുകൂലമായ യുഡിഎഫ് വോട്ടുകളും കൃത്യമായെത്തിയാല്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷവും മറികടക്കാനാകുമെന്ന് എല്‍ഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നു.

എന്നാല്‍ ശക്തമായി രംഗത്തുണ്ടായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവിജഗദീഷ്കുമാര്‍ മത്സരഫലംയുഡിഎഫിന് അനുകൂലമാക്കിയേക്കുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. പരമ്പരാഗതമായി ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്തിരുന്ന ഈഴവവോട്ടുകളും മറ്റും പുതിയ എന്‍ഡിഎ മുന്നണിയുടെ കടന്നുവരവോടെ കിട്ടാതെ വന്നാല്‍ അത് ഫലം പ്രതികൂലമാകുന്നതിന് കാരണമാകുമെന്ന് ഇടതുനേതാക്കള്‍ ഭയപ്പെടുന്നു.എന്തായാലും താരപ്പോരാട്ടം കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ പത്തനാപുരം മണ്ഡലം തെരഞ്ഞെടുപ്പ് ഫലം കൊണ്ടും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.

Related posts