പത്തനാപുരം : കെബി ഗണേഷ്കുമാറിനെ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍.ഗണേഷ്കുമാറിനെ പരിഗണിക്കുന്നതില്‍ സി പി ഐ യില്‍ എതിര്‍പ്പ്.ഗണേഷ്കുമാര്‍ പങ്കെടുത്ത എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കണ്‍വീനറടക്കം സിപിഐ വിട്ടുനിന്നു.കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റിയിലും ഗണേഷിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് നേതാക്കള്‍ കൈക്കൊണ്ടത്.സിപിഎമ്മിനുള്ളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.
മണ്ഡലത്തില്‍ നടന്ന രാഷ്ട്രീയസംഘര്‍ഷങ്ങളിലും എം എല്‍ എ ഓഫീസ് ആക്രമണകേസിലും സിപിഐ പ്രവര്‍ത്തകരെ മാത്രമാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിക്കുന്നു. ആത്മാഭിമാന മനുഷ്യശൃംഖല നടത്തി ശക്തമായി പ്രതിഷേധിച്ചതും സിപിഐ യാണ്.മാനസികഐക്യമില്ലാത്ത കൂട്ട് കെട്ടാണ് ഗണേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണ്ടാകുന്നതെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.