പത്തനാപുരം: പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫിന് മത്സരിപ്പിക്കാന്‍ കൊള്ളാവുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനാപുരത്ത് ഉണ്ടായിരു ന്നിട്ടും ന്യൂനപക്ഷക്കാരന് ആയതുകൊണ്ട് അവസരം നിഷേധിച്ചതായും തറവാട്ടുകാരന് ആണെങ്കില്‍ യാത്രക്കാരനും അവസരം ഉണ്ടാകും മതേരത്വം വാക്കുകളില്‍ മാത്രമാണെന്നും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. പത്തനാപുരം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെയോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലാണ് പോസ്റ്റര്‍. ഇതില്‍ തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജഗദീഷിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ജഗദീഷിനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു.
പത്തനാപുരത്ത് ജഗദീഷിനെതിരേ വീണ്ടും പോസ്റ്റര്‍
