പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്കുനേരെ ആക്രമണം ; പ്രതി അറസ്റ്റില്‍

KTM-ARREST1വടകര: പരാതി അന്വേഷിക്കാന്‍ പോയ ചോമ്പാല എസ്‌ഐ എന്‍.പ്രജീഷിനു നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല ഫിഷര്‍മാന്‍ കോളനിയിലെ അന്‍സില മന്‍സില്‍ ഷാഹിദിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരന്‍ മന്‍സൂര്‍ പോലീസില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയതായിരുന്നു എസ്‌ഐയും സംഘവും. മന്‍സൂറിന്റെ ഇരുപത്തിഅയ്യായിരം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കളവ് പോയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് പോലീസ് എത്തിയത്.

ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഷാഹിദ് പോലീസുകാരെ തട്ടി മാറ്റി ഓടുന്നതിനിടയില്‍ എസ്‌ഐ തടഞ്ഞു. തുടര്‍ന്ന് എസ്‌ഐയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണു പരിക്കേറ്റ പ്രതി മാഹി ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം അറിഞ്ഞ പോലീസ്  ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോള്‍ പിടികൂടുകയായിരുന്നു.  ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി കൂടിയാണ് ഷാഹിദെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts