പുലി മരിച്ചിട്ടില്ല…! എല്‍ടിടിഇ നേതാവ് പ്രഭാകരന്‍ യുദ്ധഭൂമിയില്‍നിന്നു രക്ഷപ്പെട്ടെന്നു എല്‍ടിടിഇക്കാര്‍; പ്രഭാകരന്റെ പേര് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

PULIകൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പേര് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ബന്ധപ്പെട്ട ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നീക്കം. പ്രഭാകരന്റെ സഹോദരനോ സഹോദരിയോ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ വേണ്ട സഹായം നല്‍കാമെന്ന് വടക്കന്‍ പ്രവിശ്യാ സമിതി അംഗം ശിവാജിലിംഗം പ്രാദേശിക റേഡിയോയോടു പറഞ്ഞു.

2009 മേയ്19നു ശ്രീലങ്കന്‍സേനയുമായുള്ള പോരാട്ടത്തില്‍ വേലുപ്പിള്ള പ്രഭാകരന്‍(54) കൊല്ലപ്പെട്ടെന്നാണു സര്‍ക്കാര്‍ ഭാഷ്യം. തലയ്ക്കു വെടിയേറ്റ നിലയില്‍ മൃതദേഹം കണെ്ടത്തുകയും ചെയ്തു. ഇതോടെ ബാക്കിയുള്ള എല്‍ടിടിഇക്കാര്‍ കീഴടങ്ങിയെന്നും ആഭ്യന്തരയുദ്ധം അവസാനിച്ചെന്നുമാണു ചരിത്രം. എന്നാല്‍ പ്രഭാകരന്‍ യുദ്ധഭൂമിയില്‍നിന്നു രക്ഷപ്പെട്ടെന്നു ചില കടുത്ത എല്‍ടിടിഇക്കാര്‍ കരുതുന്നു.

Related posts