ആലക്കോട്: പുലിക്കുരുമ്പ ഖാദി ഭവന് ഇരുട്ടിലേക്ക്. നടുവില്‍ പഞ്ചായത്തിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്കായി ആരംഭിച്ച ഖാദി ഭവനാണ് വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. ഒരു തൊഴില്‍ സംരഭം എന്ന നിലയില്‍ ആരംഭിച്ച ഖാദി സെന്റര്‍ ആരംഭക്കാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രവര്‍ത്തനം നിലച്ച് വര്‍ഷങ്ങളായി കാടുകയറി നശിക്കുകയായിരുന്നു.
വളരെ തുച്ഛമായ വേതനവും ജോലിസമയത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് ഖാദിഭവന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. ഇതേകാലയളവില്‍ പൂട്ടുവിണ പാത്തന്‍പാറ ഖാദി ഭവന് മാസങ്ങളായി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടും പുലിക്കുരുമ്പ ഖാദി ഭവന് പ്രവര്‍ത്തനം സംബന്ധിച്ച് അധികൃതര്‍ക്ക് യാതൊരു അനക്കവും ഇല്ല. കൈത്തറി വികസനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്നും 300 കോടി രൂപ നീക്കിവെക്കുമെന്നും മന്ത്രി ഇ.പി. ജയരാജന് മലബാര്‍ നിക്ഷേപ സംഗമത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഖാദി മേഖലയ്ക്കും വികസനത്തിനായി സമഗ്ര പദ്ധതി നടപ്പാക്കും എന്ന പ്രതീക്ഷയിലാണ്.
ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരങ്ങള്‍ ഉള്ളത്. പുലിക്കുരുമ്പ ഖാദി ഭവനിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഇതിനോടകം സര്‍വനാശം അടഞ്ഞുകഴിഞ്ഞു. ഉടന്‍തന്നെ ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.