പ്രതിഭാഹരിയെ ഏരിയ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിന് ജില്ലാ കമ്മറ്റിയുടെ അംഗീകാരം

prathibha1ആലപ്പുഴ: തകഴി ഏരിയ കമ്മറ്റിയില്‍ നിന്നും യു. പ്രതിഭാ ഹരി എംഎല്‍എയെ പുറത്താക്കിയ നടപടിയ്ക്ക് സിപിഎം ജില്ലാ കമ്മറ്റി അംഗീകാരം നല്കി. പ്രതിഭാ ഹരി പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി ഘടകം തീരുമാനിക്കുന്നത് സംസ്ഥാന കമ്മറ്റിയ്ക്ക് വിട്ടു. എംഎല്‍എയായതിനാലാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ആരായാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചത്. ഏരിയ കമ്മറ്റി യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെടുകയും തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ പ്രതിഭാഹരിയെ തകഴി ഏരിയ കമ്മറ്റിയില്‍ നിന്ന് പുറത്താക്കാന്‍ ഏരിയ കമ്മറ്റി ശിപാര്‍ശ ചെയ്യുകയുമായിരുന്നു. ഏരിയ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ ലോക്കല്‍ കമ്മറ്റിയിലോ ബ്രാഞ്ച് കമ്മറ്റിയിലോ ആകും പ്രതിഭാ ഹരി പ്രവര്‍ത്തിക്കേണ്ടി വരുക.

Related posts