തൊടുപുഴ: മരണവീട്ടില്‍ ബന്ധുക്കളെന്ന വ്യാജേന കടന്ന് പണം കവര്‍ന്ന കേസിലെ രണ്ടുപേരെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. എരുമേലി സ്വദേശി സുമേഷ്, പിണ്ണാക്കനാട് സ്വദേശി ഫ്രാന്‍സീസ് എന്നിവരെയാണ് തൊടുപുഴ സിഐ എന്‍.—ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഈമാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം.ചങ്ങനാശേരിയിലെ മരണവീട്ടില്‍ ബന്ധുക്കളെന്ന വ്യാജേന കടന്നു കൂടിയഇവര് ഗൃഹനാഥന്റെ മുറിയില്‍ നിന്നും 1,08,840 രൂപ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
ഇന്നലെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. ഫ്രാന്‍സീസിന്റെ പേരില്‍ പല കേസുകളും നിലവില്‍ ഉള്ളതായും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.