മരുതനായകം ഉടന്‍ റിലീസിനോ…

kamalകമല്‍ഹാസന്റെ സ്വപ്‌ന സിനിമ മരുതനായകത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തിറക്കി. ഇതോടെ ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമ ലോകം.

ചിത്രത്തിലെ ആദ്യ ഗാനം ഇളയരാജയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

1997-ലാണ് മരുതുനായകം എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം  നീണ്ടുപോയി. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങിയതോടെ ചിത്രം ഉടന്‍ റിലീസിനൊരുങ്ങുന്നു എന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്യസമര പോരാളിയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Related posts