സണ്ണി ലിയോണിന്റെ മോഹം എന്നു പൂവണിയും എന്ന കാത്തിരിപ്പിലാണ് സണ്ണിയുടെ ആരാധകര്‍. സണ്ണിയുടെ ഏറ്റവും പുതിയ ആഗ്രഹം മലയാള സിനിമയില്‍ അഭിനയിക്കണമെന്നാണ്. എന്നാല്‍ ചുമ്മാ ഒരു വേഷത്തിലൊന്നും എത്താന്‍ സണ്ണിയെ കിട്ടുകയുമില്ല. നല്ല കഥയും കഥാപാത്രവും ലഭിച്ചാല്‍ മാത്രമേ മലയാള സിനിമയില്‍ അഭിനയിക്കൂ എന്നാണ് സണ്ണിയുടെ നിലപാട്.
തമിഴിലും മലയാളത്തിലുമെല്ലാം തനിക്ക് ആരാധകര്‍ ഉണ്ടെന്നും അതുകൊണ്ടു തന്നെയാണ് തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളതെന്നും നടി പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.