മഴക്കാലം തുടങ്ങി; മോഷ്ടാക്കളും ഇറങ്ങി

KKD-MOSHANAMവടകര: കാലവര്‍ഷം തുടങ്ങുമ്പോഴേക്കും മോഷ്ടാക്കള്‍ വിലസാന്‍ തുടങ്ങി. നഗരമധ്യത്തില്‍ പഴയ സ്റ്റാന്റിനടുത്തുള്ള ന്യൂ ഇന്ത്യാ ഹോട്ടലിനു സമീപം ഇടയില്‍പീടികയിലെ മൂന്നുകടകളില്‍ കള്ളന്‍ കയറി. എം.കെ.കെ. സ്‌റ്റോര്‍, ഗുരുവായൂര്‍ പപ്പടം ഷോപ്പ്, റോളക്‌സ് വെളിച്ചെണ്ണയുടെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മൂന്നു കടകളുടെയും ഷട്ടറുകള്‍ പൊളിച്ചു.

കടകളില്‍ സാധനങ്ങള്‍ കവര്‍ന്നു. ശക്തമായ മഴക്കിടയിലാണ് മോഷണം നടന്നത്. പലപ്പോഴും ആള്‍പെരുമാറ്റമുണ്ടാകാറുള്ള കോട്ടപ്പറമ്പ് ബസ് സ്റ്റാന്റിനോട് ചേര്‍ന്ന വഴിയിലാണ് കളവ്. മോഷ്ടാക്കളുടെ സംഘം വടകരയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ലോഡ്ജുകളും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുമാണ് ഇത്തരക്കാരുടെ താവളം. പോലീസ് രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന ആവശ്യം ഉയരുകയാണ്.

Related posts