മഴയുടെ അളവു രേഖപ്പെടുത്തിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂക്ഷിക്കാനായി മഴ മ്യൂസിയം വരുന്നൂ…

rainപെയ്ത മഴയുടെ അളവു രേഖപ്പെടുത്തിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂക്ഷിക്കാനായി ചിറാപ്പുഞ്ചിയില്‍ മഴ മ്യൂസിയം വരുന്നൂ. ഇതോടൊപ്പം ഗവേഷണകേന്ദ്രവും സ്ഥാപിക്കും. ഇതിനായി മേഘാലയ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു. ഇതിനൊപ്പം മഹാബലേശ്വറില്‍ മേഘങ്ങളെക്കുറിച്ചു പഠിക്കാനുള്ള പ്രത്യേക കേന്ദ്രവും നിര്‍മിക്കാനും പദ്ധതിയുണ്ട്.

പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ മഴയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് കൂടുതല്‍ അറിവു നേടാനാകുമെന്നാണു പ്രതീക്ഷ. മഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പഠിക്കാന്‍ താത്പര്യമുള്ള ആളുകള്‍ക്ക് റിസര്‍ച്ച് സെന്റര്‍ തുറന്നുകൊടുക്കും. മേഘാലയ ബേസിന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി(എംബിഡിഎ)യാണ് ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചത്. വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് എംബിഡിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts