മുഖം മിനുക്കി ഗുരുവായൂര്‍ നഗരസഭാ ഗ്രൗണ്ട്

TCR-GROUNDഗുരുവായൂര്‍: കിഴക്കനടയിലെ നഗരസഭ ഗ്രൗണ്ട് മോടി പിടിപ്പിച്ച് മുഖം മിനുക്കുന്നു. ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ചെളിക്കുഴിയായി കിടക്കുന്ന ഗ്രൗണ്ടില്‍ ടൈല്‍സ് വിരിക്കുന്ന പണികളാണിപ്പോള്‍ നടക്കുന്നത്.ഗ്രൗണ്ടിനു തെക്കുഭാഗത്ത് ജീര്‍ണാവസ്ഥയിലായ സ്റ്റേജ് പൊളിച്ച്് വടക്കേ ഭാഗത്തേക്കു മാറ്റും. നാരായണീയത്തിന്റെ നാനൂറാം വാര്‍ഷികാഘോഷത്തിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രസംഗിച്ച സ്റ്റേജാണിത്. ക്ഷേത്ര മാതൃകയിലാണ് പുതിയ സ്റ്റേജ് നിര്‍മ്മിക്കുന്നത്.

സ്റ്റേജിനു മാത്രമായി 35 ലക്ഷം രൂപയാണ്് വകയിരുത്തിയിട്ടുള്ളത്. ചുറ്റും പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ച്് മോടിപ്പിടിപ്പിക്കും. ഗ്രൗണ്ടിന്റെ സൗന്ദര്യവല്‍ക്കരണവും സ്റ്റേജ് നിര്‍മ്മാണവും പൂര്‍ത്തിയായാല്‍ അവിടെ സാംസ്കാരിക പൊതു പരിപാടികള്‍ നടത്താനാകും.ഇപ്പോള്‍ ടൂറിസ്റ്റു ബസുകള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലമാണിത്. അമൃത് പദ്ധതിയുടെ ഭാഗമായി ആന്ധ്ര പാര്‍ക്കില്‍ ആധുനീക രീതിയിലുള്ള മള്‍ട്ടി ലവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും. ഇതോടെ പാര്‍ക്കിംഗ് കേന്ദ്രം അവിടേക്ക് മാറ്റാനാകും.

Related posts