മെഡിക്കല്‍ കോളജില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചവരുടെ ലിസ്റ്റ് ഹാജരാക്കണമെന്ന് കോടതി

klm-courtമുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ലിസ്റ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഇതെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് എസ്‌ഐ പി.പി.ജോയിയുടെ നേതൃത്വത്തില്‍ രേഖകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചു. ഒരു സ്ത്രീയും രണ്ട് അന്യസംസ്ഥാനക്കാരുമടക്കം 23 പേരാണ് ആശുപത്രിയില്‍ അജ്ഞാതരായി കഴിയുന്നത്. ചെമ്പുക്കാവ് സ്വദേശിയായ കുമാരി(62), വരടിയം സ്വദേശിയായ 39കാരന്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടും.

രണ്ടു രോഗികള്‍ മാനസിക വൈകല്യമുള്ളവരും സംസാരശേഷിയില്ലാത്തവരുമാണ്. ഇതില്‍ ഒരാള്‍ ട്രെയിന്‍ തട്ടി കാല്‍ നഷ്ടപ്പെട്ടയാളാണ്. മറ്റൊരാള്‍ കൊക്കാലയിലെ താമസക്കാരനും. ഇയാളുടെ നില അതീവഗുരുതരമാണ്. ഇത്തരത്തിലുള്ള ലിസ്റ്റാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. പലരേയും ബന്ധുക്കള്‍ ഉപേക്ഷിച്ചവരാണ്. മറ്റു ചിലരാകട്ടെ പോകാന്‍ ഇടമില്ലാത്തവരും. ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തുന്ന ജോയി എന്നയാളാണ് ഇപ്പോള്‍ ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത്.

Related posts