മോനേ… ജയാ.. നിനക്കുള്ളത് തേടി വരും! ജസയൂര്യയ്ക്ക് അഭിനന്ദനവുമായി സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഗൗരവ് മേനോനും സുരാജിന്റെ ആശംസകള്‍

Surajജസയൂര്യയ്ക്ക് അഭിനന്ദനവുമായി സുരാജ് വെഞ്ഞാറമ്മൂട്. ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് ജയസൂര്യ അര്‍ഹനായതിനെ പ്രശംസിച്ചാണ് സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  മോനേ… ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും…. മലയാളി പ്രേക്ഷകര്‍ക്ക് ഇത് അഭിമാന നിമിഷം… ഈ എനിക്കും…  -ഇങ്ങനെയാണ് സുരാജ് വെഞ്ഞാറമ്മൂട് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ ഗൗരവ് മേനോനും സുരാജ് ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ജയസൂര്യയെ തഴഞ്ഞത് വന്‍പ്രതിഷേധങ്ങ ള്‍ക്കിടയാക്കിയിരുന്നു.

Related posts