യുഡിഎഫിനെതിരേയുള്ള വ്യാജ ആരോപണങ്ങള്‍ വിലപ്പോകില്ലെന്ന് കൊടിക്കുന്നില്‍

ALP-KODIKUNNILചങ്ങനാശേരി: മുഖ്യമന്ത്രിക്കും യുഡിഎഫിനുമെതിരെ സിപിഎം നേതാക്കള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ കേരള ജനത തള്ളിക്കളഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് എംപി. യുഡിഎഫ് വാഴപ്പള്ളി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അഴിമതിയുടെ പേരില്‍ ജയിലില്‍ പോയ ആര്‍. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ച സിപിഎമ്മിന്റെ അഴിമതി വിരുദ്ധ സമീപനം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും എംപി പറഞ്ഞു.

മണ്ഡലം ചെയര്‍മാന്‍ ബിജു പുല്ലുകാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മണമേല്‍, പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കേരി, അഡ്വ.ജോബ് മൈക്കിള്‍, ഡോ.അജീസ് ബെന്‍മാത്യൂസ്, അഡ്വ. പി.എ.സലിം, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പ്രഫ. വി.എന്‍. നാരായണപിള്ള, ബിജി മൂലയില്‍, വര്‍ഗീസ് ആന്റണി, അഡ്വ.തോമസ് ജയിംസ്, രഞ്ജിത് അറക്കല്‍, ബിനു മൂലയില്‍, ജയിംസ് പുത്തന്‍പുര, കുഞ്ഞച്ചന്‍ പുന്നവേലി, പി.എം.തോമസ്, റോസമ്മ ജയിംസ്, മിനി വിജയകുമാര്‍, ലാലിമ്മ ടോമി, ശ്യാമള പൊന്നപ്പന്‍, ഇ.സി. അച്ചാമ്മ, രാഘി കലേഷ്കുമാര്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, റോസമ്മ ജോര്‍ജ്, ബീനാ ടോംസണ്‍, ഷീല തോമസ്, ലിസമ്മ ജോര്‍ജ്, ടോമി ജോസഫ്, കെ.ജെ. ജോസഫ് ലിനു ജോബ് എന്നിവര്‍ പ്രസംഗിച്ചു. പ്രസംഗിച്ചു.

Related posts