ചേര്‍ത്തല: യാത്രക്കാരിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ പോലീസ് പിടികൂടി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറാണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ ചേര്‍ത്തലയില്‍ നിന്നു പഴനിയിലേക്ക് പോയ ബസിലാണ് സംഭവം അരങ്ങേറിയത്. തോപ്പുംപടിയില്‍ നിന്നു ബസില്‍ കയറിയ യുവതി പിന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളം വെച്ച യുവതിയെ അനുനയിപ്പിക്കാന്‍ കണ്ടക്ടര്‍ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല.
കണ്ടക്ടര്‍ സംഭവത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിക്കുന്നതിനിടയില്‍ അപമാനിതയായ യുവതി മൊബൈല്‍ ഫോണില്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. രാവിലെയായതിനാല്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. ബസ് എറണാകുളം സ്റ്റാന്റിലേക്ക് എത്തുമ്പോള്‍ കണ്ടക്ടറെ കൈയോടെ തന്നെ പിടികൂടാന്‍ പോലീസും എല്ലാവിധ സന്നാഹങ്ങളുമായി കാത്തുനിന്നിരുന്നു. കസ്റ്റഡിയിലെടുത്ത കണ്ടക്ടര്‍ക്കു പകരം എറണാകുളം ഡിപ്പോയിലെ മറ്റൊരാള്‍ക്ക് ചുമതല നല്കിയാണ് ബസ് യാത്ര തുടര്‍ന്നത്. പോലീസിന്റെ പിടിയിലായ കണ്ടക്ടറെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.