പേരൂര്‍ക്കട: സ്വകാര്യബസ് ജീവനക്കാരുടെ കുറുമ്പുകാട്ടലിന് ജില്ലാകളക്ടറുടെവക വിരാമം. കളക്ടറേറ്റിനുള്ളില്‍ പ്രത്യേക രജിസ്റ്റര്‍ബുക്ക് എത്തി. കിഴക്കേക്കോട്ടയില്‍ നിന്ന് പേരൂര്‍ക്കട വഴി സിവില്സ്റ്റേഷനിലേക്കുള്ള സ്വകാര്യബസുകള്‍ കളക്ടറേറ്റ് കോമ്പൗണ്ടില്‍ എത്തുന്നില്ലെന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് ബസുകള്‍ സിവില്സ്റ്റേഷനിന്റെ ആര്‍ച്ചിന്റെ മുന്‍വശമെത്തി ആളെ ഇറക്കിയശേഷം അടുത്ത ട്രിപ്പിനായി മരണപ്പാച്ചില്‍ നടത്തുമായിരുന്നു.
ഇതുമൂലം സിവില്‍സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ അരകിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറിവേണം കളക്ടറേറ്റില്‍ എത്താന്‍. വൃദ്ധജനങ്ങള്‍ക്കും രോഗികള്‍ക്കും ഇത് നന്നേ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ സിവില്‍സ്റ്റേഷനിലേക്ക് ഏര്‍പ്പെടുത്തുക പ്രായോഗികവുമായിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ നിരവധി സ്വകാഅര്യബസുകള് പിടികൂടുകയും പിഴഈടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്വകാര്യബസ്സുകള്‍ കളക്ടറേറ്റിനു സമീപമെത്തി ആളെ ഇറക്കാന്‍ തുടങ്ങിയത്.
ഈ നിയമം ലംഘിക്കാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടറേറ്റിനുള്ളില്‍ ബസ്ജീവനക്കാര്ക്കായി പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറോ കണ്ടക്ടറോ ആരെങ്കിലും ഒരാള്‍ കൃത്യമായി എത്തി രജിസ്റ്ററില്‍ തീയതിയും സമയവും ഒപ്പും രേഖപ്പെടുത്തിവേണം മടങ്ങാന്‍. രജിസ്റ്റര്‍ബുക്ക് ഏര്‍പ്പെടുത്തിയതോടെ സ്വകാര്യബസ് ജീവനക്കാരുടെ കുറുമ്പ് ഇല്ലാതായിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതിയും പരിഭവങ്ങളും.