സംവിധായകന് രാജ്കുമാര് ഹീരാനിയുടെ പുതിയ ചിത്രത്തിലൂടെ കങ്കണ റാണൗത്ത് പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുന്നു. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. അറിയപ്പെടുന്ന ഒരു നടനാണ് നായകനായി എത്തുന്നതെന്നും അറിയുന്നു. എന്നാല്‍ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
രണ്‍ബീര്‍ കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ദത്തിന്റെ ഭാര്യ മാന്യതയുടെ വേഷത്തില്‍ കങ്കണ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കങ്കണ ഇത് നിഷേധിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. അതിനു ശേഷമാണ് സംവിധായകന് രാജ്കുമാര് ഹീരാനിയുടെ പുതിയ ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് നടി വാചാലയായത്.