രാഷ്ട്രദീപിക ലേഖകന് വധഭീഷണി: ആറുപേര്‍ അറസ്റ്റില്‍

arrestതളിപ്പറമ്പ്: തളിപ്പറമ്പ് രാഷ്ട്രദീപിക സബ് ഓഫീസില്‍ അതിക്രമിച്ച് കടന്ന് ലേഖകനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പുഴക്കുളങ്ങരയിലെ പുതിയ പുരയില്‍ ശ്രീജിത്ത് (35), അരിയില്‍ വെള്ളിക്കീലിലെ ആരംഭന്‍ വല്‍സ രാജ് (39), കൂവോട് മൊത്തങ്ങ ഹൗസില്‍ എം.ശശീന്ദ്രന്‍ (55), പൂവ്വം പന്നിയൂരിലെ ചപ്പന്‍ ജബ്ബാര്‍ (44), പൂവം ചുള്ളിയോടന്‍ കിടങ്ങന്റകത്ത് പി.കെ.അഷ്‌റഫ്(41), പൂമംഗലത്തെ ചെറുക്കോടന്‍ ബാലകൃഷ്ണന്‍ (51) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 12 ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

Related posts