റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്

sp-rilayബെയ്ജിംഗ്: പതിനെട്ടു വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തിരുത്തിക്കുറിച്ച് ഇന്ത്യയുടെ വനിതാ റിലേ ടീം. ബെയ്ജിംഗില്‍ നടന്ന ലോക അത്‌ലറ്റിക് ചലഞ്ചില്‍ 4-100 മീറ്റര്‍ റിലേയിലാണ് ഇന്ത്യന്‍ താരങ്ങള്‍ റിക്കാര്‍ഡ് മറികടന്നത്. മലയാളി താരം മെര്‍ളിന്‍ ജോസഫ്, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, എച്ച്. എം. ജ്യോതി എന്നിവരുടെ ടീമാണ് പുതിയ റിക്കാര്‍ഡിട്ടത്. എന്നാല്‍, മത്സരത്തില്‍ നാലാം സ്ഥാനത്തെത്താനേ ഇന്ത്യക്കായുള്ളൂ. 44.03 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. പി.ടി. ഉഷ, രചിത മിസ്ത്രി, ഇ.ബി. ഷൈല, സരസ്വതി ഡേ എന്നിവരുടെ സംഘം 1998ല്‍ ജപ്പാനിലെ ഫുക്കുവോക്കയില്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് ദ്യുതി ചന്ദും സംഘവും മറികടന്നത്. ചൈന ഒന്നാമതും ജപ്പാന്‍ രണ്ടാമതും ചൈന ബി ടീം മൂന്നാമതുമെത്തി.

തയ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ അങ്കിത് ശര്‍മയ്ക്കു സ്വര്‍ണം

തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനത്തോടെ ലോംഗ് ജംപില്‍ ഇന്ത്യയുടെ അങ്കിത് ശര്‍മ സ്വര്‍ണം നേടി. 7.67 മീറ്ററാണ് അങ്കിത് കണെ്ടത്തിയ ദൂരം.

Related posts