റിവേഴ്‌സ് എന്‍ജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിസ്കൂളിന്റെ ഇരുനില മന്ദിരം നവീകരിക്കുന്നു

ekm-jakiകോതമംഗലം: കെട്ടിട നിര്‍മാണ രംഗത്ത് റിവേഴ്‌സ് എന്‍ജിനിയറിംഗ് എന്നപേരിലറിയപ്പെടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കോതമംഗലം വിമലഗിരി സ്കൂളിന്റെ ഇരുനില മന്ദിരം നവീകരിക്കുന്നു. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാതെ അതേപടി നിലനിറുത്തി അടിത്തറ ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയാണ് റിവേഴ്‌സ് എന്‍ജിനിയറിംഗ്.വര്‍ഷങ്ങളുടെ പഴക്കമുള്ള വിമലഗിരി സ്കൂളിന്റെ കെട്ടിടത്തിന്റെ അടിത്തറ നാലരയടിയാണ് ഈ സാങ്കേതിവിദ്യയിലൂടെ ഉയര്‍ത്തിയത്.

കടവന്ത്ര ആസ്ഥാനമായുള്ള ഇ.ഡി.എസ്.എസ്.എന്ന കമ്പനിയാണ് നിര്‍മാണജോലികള്‍ നടത്തുന്നത്.റിവേഴ്‌സ് എന്‍ജിനിയറിംഗിന് പേറ്റന്റുള്ള കമ്പനിയാണിത്.2500 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് സ്കൂളിന്റെ കെട്ടിടം.ഒന്നരമാസംമുമ്പ് ആരംഭിച്ച അടിത്തറ ഉയര്‍ത്തല്‍ ജോലി ഇന്നലെ പൂര്‍ത്തിയായി.നിരവധി തൊഴിലാളികളുടെ പ്രയത്‌നവും വേണ്ടിവന്നു. ജാക്കി ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ അടിത്തറ ഘട്ടംഘട്ടമായി ഉയര്‍ത്തിയതെന്ന് സൂപ്പര്‍വൈസര്‍ വൈശാഖ് പറഞ്ഞു.

വെള്ളക്കെട്ട് മേഖലയിലെ കെട്ടിടങ്ങള്‍ക്കും റോഡ് ഉയര്‍ത്തിയതുമൂലം പ്രശ്‌നം നേരിടുന്ന കെട്ടിടങ്ങള്‍ക്കുമെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. സംസ്ഥാനത്ത് നൂറിലേറെ കെട്ടിടങ്ങള്‍ ഇ.ഡി.എസ്.എസ്.കമ്പനി വിജയകരമായി ഉയര്‍ത്തിനിര്‍മ്മിച്ചിട്ടുണ്ട്.ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സുകളും നൂറുവര്‍ഷംവരെ പഴക്കമുള്ള കെട്ടിടങ്ങളും ഇതിലുള്‍പ്പെടുന്നു.25 വര്‍ഷം ഗാരന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും കമ്പനി നല്‍കുന്നുമുണ്ട്.കോതമംഗലം മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു നവീകരണ പ്രവര്‍ത്തനം നടക്കുന്നത്.

Related posts