റോഡരികില്ലാത്തത് കാല്‍നട യാത്രികരെ അപകടത്തിലാക്കുന്നു

KNR-KADUശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ വളക്കൈയില്‍ നടന്നുപോകാന്‍ റോഡരികില്ലാത്തതു കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വളക്കൈ ടൗണ്‍ മുതല്‍ പാലം വരെ 100 മീറ്ററോളം ദൂരത്തിലാണ് റോഡരികില്ലാത്തത്. നൂറിലേറെ ബസുകളും മറ്റു നിരവധി വാഹനങ്ങളും കടന്നുപോകുന്ന റൂട്ടില്‍ റോഡരികില്ലാത്തതു കാരണം അപകടങ്ങളും പതിവാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു കാല്‍നടയാത്രികരാണ് ഇവിടെ വാഹനമിടിച്ച് മരിച്ചത്.

നിരവധിപേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. കൊയ്യം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് പോകുന്നത്. റോഡിന്റെ ഇരുഭാഗത്തും കൂറ്റന്‍ഗര്‍ത്തമാണ്. നടന്നുപോകാന്‍ അരികില്ലാത്തതിനാല്‍ കാല്‍നടയാത്രികാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഒരുവര്‍ഷം മുമ്പ് ഈ ഭാഗത്ത് റോഡ് നവീകരണം നടത്തിയിരുന്നെങ്കിലും വീതി കൂട്ടാന്‍ അധികൃതര്‍ തയാറായില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

Related posts