ദുല്‍ഖറിനേക്കാള്‍ ചുള്ളന്‍; ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓടിക്കുന്ന മമ്മൂട്ടി

മമ്മൂട്ടിയുടെ വാഹനപ്രേമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വാഹനങ്ങളില്‍ കാറുകളാണ് മമ്മൂട്ടിയ്ക്ക് കൂടുതലും പ്രിയം. മകന്‍ ദുല്‍ഖര്‍ സല്‍മാനാകട്ടെ കൂടുതലിഷ്ടം ബൈക്കുകളോടും. എന്നാലിപ്പോള്‍ മകന്റെ ഇഷ്ടം അച്ഛന് കിട്ടിയോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ’മാസ്റ്റര്‍ പീസി’ന്റെ ലോക്കേഷനില്‍ നിന്നാണ് ബൈക്കില്‍ പറക്കുന്ന വിഡിയോ എടുത്തിയിരിക്കുന്നത്. സിനിമയ്!ക്ക് വേണ്ടിയാണ് മമ്മൂട്ടിയുടെ കിടിലന്‍ ബൈക്ക് യാത്ര. അമേരിക്കന്‍ നിര്‍മാതാക്കളായ ഹാര്‍ലിയുടെ ചെറു ബൈക്കായ സ്ട്രീറ്റ് 750 യാണ് മമ്മൂട്ടി ഓടിക്കുന്നത്.

Related posts