ചിറ്റൂര്‍: വില്ലേജ് ഓഫീസര്‍മാരുടെ നിസഹകരണം മൂലം അക്ഷയ സേവനങ്ങള്‍ നിഷ്പ്രഭമാകുന്നതായി എഐടിഇ ജില്ലാ സമ്മേളനം ആരോപിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ നല്കിയിരുന്ന വിവിധ സേവനങ്ങള്‍ ഘട്ടംഘട്ടമായി കുറച്ചുവരികയാണ്. അക്ഷയ നടത്തിപ്പിനു സര്‍ക്കാര്‍ നീക്കിവച്ച കോടികള്‍ ചിലവഴിക്കുന്നതില്‍ തട്ടിപ്പും നടന്നുവരികയാണ്. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയിച്ചിട്ടും അനുമതി നല്കാതെ റേഷന്‍കാര്‍ഡ് വിതരണം നീട്ടിക്കൊണ്ടുപോകുകയാണ്.
ആര്‍എസ്ബിവൈ പദ്ധതി വര്‍ഷത്തിലധികമായി പുതുക്കി നല്കാതെ നീട്ടിക്കൊണ്ടുപോകുന്നതായി യോഗം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ടി ശോഭന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി പ്രദീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഇ.എന്‍ സുരേഷ്ബാബു, കണക്കമ്പാറ ബാബു, എസ്.പി രാജു, സി. ചെന്താമര എന്നിവര്‍ പ്രസംഗിച്ചു.