ഒടുവില്‍ ഭാവന തന്റെ പ്രണയം തുറന്നു സമ്മതിക്കുന്നു. ഏറെ നാളായി ഭാവനയുടെ വിവാഹ വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതാദ്യമായി ഭാവന തന്നെ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാവുമെന്ന് ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ സംസാരിക്കവേ ഭാവന പറഞ്ഞു. കന്നട സിനിമയിലെ യുവ നിര്‍മാതാവാണ് വരന് എന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പേര് നടി വെളിപ്പെടുത്തിയില്ല. ഏറെ നാളായി തങ്ങള്‍ പ്രണയത്തിലായിരുന്നു. 2014 ല്‍ കല്യാണം കഴിക്കാം എന്ന് വിചാരിച്ചതായിരുന്നു.
പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടുപോയി. ഈ വര്‍ഷം വിവാഹമുണ്ടാവും. പക്വതയോടെ ജീവിതത്തെ സമീപിക്കുന്ന ആളാവണം തന്റെ ഭാവി വരന് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു- ഭാവന പറഞ്ഞു. അതേസമയം ഭാവന ഭാവി വരന്റെ പേരു വെളിപ്പെടു ത്താത്ത തിനാല്‍ ആ നിര്‍മാതാവ് ആരാണെന്നു കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പപ്പരാസികള്‍.