നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയാണ്. അടുത്തിടെ വിവാഹത്തിന് മുന്നോടി യായി ഇരുവരും ഒന്നിച്ച് പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വിവാഹത്തിനുള്ള തീയതിയും നിശ്ചയിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അതിന് പിന്നാലെ ഇതാ സാമന്ത പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രതികരിക്കുന്നു.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവാഹ തീയതികളെല്ലാം വ്യാജമാണ്. ഇതുവരെ വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. ഒരു സിനിമാ മാഗസിന് നല്കിയ അഭിമുഖ ത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ പ്രണയത്തിലാണ്, വിവാഹം വൈകാതെയുണ്ടാകും. പക്ഷേ വിവാഹ തീയതി ഇപ്പോള്‍ പറയാനാകില്ല. 2009ലാണ് ഞങ്ങള്‍ ആദ്യമായി പ്രണയം തുറന്നുപറഞ്ഞത്.
ആ സമയത്ത് നാഗചൈതന്യ മാനസിക മായി തയാറെടുത്തിരുന്നില്ല. പിന്നീട് ഒരിക്കല്‍ എന്നോട് പ്രണയാഭ്യര്‍ഥ നയുമായി വന്നപ്പോള്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് ഞങ്ങള്‍ പ്രണയ ത്തിലാ യതെന്ന് സാമന്ത പറയു ന്നു. ഹിന്ദു മതത്തി ലേക്ക് ക്രിസ്ത്യന്‍ മത വിശ്വാസിയായ സാമ ന്ത അടുത്തിടെ ഹിന്ദു മതം സ്വീകരി ച്ചതാ യി വാര്‍ത്തകള്‍ വന്നിരുന്നു. ക്രിസ്ത്യന്‍ വിശ്വാ സപ്രകാരം ചെന്നൈയില്‍ വച്ചും ഹിന്ദുമത വിശ്വാസ പ്രകാരം ഹൈദരാബാദില്‍ വച്ചും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.