താന്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന വ്യാജ വാര്‍ത്തയ്ക്കെതിരേ തെന്നിന്ത്യന്‍ താരം തമന്ന. തമന്ന വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്ത് എത്തിയത്. തനിക്ക് ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നും കരിയറില്‍ തടസമില്ലാതെ തുടരാനാണ് ആഗ്രഹമെന്നും നടി ട്വീറ്റിലൂടെ അറിയിച്ചു. അടുത്ത ബന്ധുവായ സോഫ്റ്റ് വെയര്‍ എന്‍ജിനിയറുമായി വിവഹമായതിനാല് വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം നടി തന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാ ണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ബാഹുബലിക്ക് ശേഷം താന്‍ പുതിയ ചിത്രം ഏറ്റെടുത്തതായും നടി ട്വിറ്ററിലൂടെ അറിയിച്ചു. ബാഹുബലിക്ക് ശേഷം പ്രഭുദേവയുടെ നായികയായാണ് ആദ്യം അഭിനയിക്കുന്നത്.
വ്യാജവാര്‍ത്തയ്ക്കെതിരേ തമന്ന: വിവാഹം ഉടന്‍ ഉണ്ടാകില്ല; കരിയറില്‍ തടസമില്ലാതെ തുടരാനാണ് ആഗ്രഹം
