പല തരത്തിലുള്ള ആര്‍ട്ട് വര്‍ക്കുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നു വളരെ വ്യത്യസ്തമായ ഒരു ആര്ട്ട്വര്ക്കാണു ലണ്ടനിലെ റിച്ച് മക്കോര്‍ ഒരുക്കിയിരിക്കുന്നത്. ഡിസ്നിയുടെ ജനപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളെ ഉപയോഗിച്ചു ലോകത്തിലെ പ്രശസ്തമായ സ്ഥലങ്ങളും കെട്ടിടങ്ങളും പശ്ചാത്തലമാക്കിയാണു റിച്ച് തന്റെ കാലസൃഷ്ടിക്കു രൂപം നല്‍കിയിരിക്കുന്നത്.
ഡിസ്നിയുടെ കഥാപാത്രങ്ങളെ പേപ്പറില്‍ വെട്ടിയെടുത്തതിനുശേഷം പ്രശസ്തമായ സ്ഥലങ്ങളും കെട്ടിടങ്ങളും പശ്ചാത്തലമാക്കി ചിത്രങ്ങള്‍ എടുക്കുകയാണു റിച്ച് ചെയ്യുന്നത്. ഇത്തരത്തില്‍ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ഒരുക്കിയിരിക്കുകയാണ് അദ്ദേഹം.
എതാനും മാസങ്ങള്‍ക്കു മുന്‍പാണു റിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ ഇതുവരെ നിരവധി പേരാണു കണ്ടത്. എതാനും മാസങ്ങള്‍ കൊണ്ട് റിച്ചിന്റെ ഇന്‍സ്റ്റഗ്രാം പേജിനു 1,49,000 ഫോളോവേഴ്സാണുണ്ടായത്. ഇതോടെ റിച്ചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.