കണ്ണൂര്‍: സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി കൃഷ്ണ ജ്വല്‍സ് സര്‍വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ‘ശുചിത്വപൂര്‍ണം എന്റെ വീട് എന്റെ സ്കൂള്‍’ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ വിതരണം ചെയ്തു. മികച്ച സ്കൂളിനുള്ള അവാര്‍ഡ് മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുഖ്യാധ്യാപകന്‍ പി.കെ. കരുണാകരന്‍ ഏറ്റുവാങ്ങി.
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ആയിഷ നൗറീന്‍, തളിപ്പറമ്പ് സാന്‍ജോസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ഹരിത രാജന്‍ എന്നിവരാണ് മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായത്.പദ്ധതിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.കൃഷ്ണ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി. രവീന്ദ്രനാഥ്, പാര്‍ട്ണര്‍ എം. പ്രവീഷ്, ടി. മിലേഷ്കുമാര്‍, പി.കെ. കുട്ടികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.