ലി​​​​വ​​​​ർ​​​​പൂ​​​​ൾ ചാ​​​​മ്പ്യ​​​ന്മാ​​​​ർ

ല​​​​ണ്ട​​​​ൻ: ഈ ​​​​സീ​​​​സ​​​​ണോ​​​​ടെ ലി​​​​വ​​​​ർ​​​​പൂ​​​​ൾ വി​​​​ടു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ യ​​​​ർ​​​​ഗ​​​​ൻ ക്ലോ​​​​പ്പി​​​​ന് സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ സ​​​​മ്മാ​​​​നം. ഇം​​​​ഗ്ലീ​​​​ഷ് ലീ​​​​ഗ് ക​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ ലി​​​​വ​​​​ർ​​​​പൂ​​​​ൾ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. വെം​​​​ബ്ലി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ ലി​​​​വ​​​​ർ​​​​പൂ​​​​ൾ വി​​​​ർ​​​​ജി​​​​ൽ വാ​​​​ൻ​​​​ഡി​​​​ക് എ​​​​ക്സ്ട്രാ ടൈ​​​​മി​​​​ൽ നേ​​​​ടി​​​​യ ഹെ​​​​ഡ​​​​റി​​​​ൽ 1-0നു ​​​​ചെ​​​​ൽ​​​​സി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​രു ​​ടീ​​​​മും ആ​​​​ക്ര​​​​മ​​​​ണ​​വും പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​വു​​​​മാ​​​​യി ക​​​​ളം​​​​നി​​​​റ​​​​ഞ്ഞു. പ​​​​ല​​​​പ്പോ​​​​ഴും ക​​​​ളി​​​​ക്കാ​​​​ർ ത​​​​മ്മി​​​​ൽ പി​​​​ടി​​​​വ​​​​ലി​​​​യി​​​​ൽ വ​​​​രെ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ത്തി. വി​​​​എ​​​​ആ​​​​റി​​​​ലൂ​​​​ടെ ര​​​​ണ്ടു​​​​കൂ​​​​ട്ട​​​​ർ​​​​ക്കും ഗോ​​​​ളു​​​​ക​​​​ളും നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു.

90 മി​​​​നി​​​​റ്റി​​​​ലും ഗോ​​​​ൾ​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​തോ​​​​ടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്‍റെ 118-ാം മി​​​​നി​​​​റ്റി​​​​ൽ കോ​​​​ർ​​​​ണ​​​​റി​​​​ൽ​​​​നി​​​​ന്നു വ​​​​ന്ന പ​​​​ന്തി​​​​ന് ത​​​​ല​​​​വ​​​​ച്ച് ലി​​​​വ​​​​ർ​​​​പൂ​​​​ൾ ക്യാ​​​​പ്റ്റ​​​​ൻ പ​​​​ന്ത് വ​​​​ല​​​​യി​​​​ലാ​​​​ക്കി.

പ​​​​ത്താം ലീ​​​​ഗ് ക​​​​പ്പു​​​​മാ​​​​യി ലി​​​​വ​​​​ർ​​​​പൂ​​​​ൾ കി​​​​രീ​​​​ട നേ​​​​ട്ട​​​​ക്ക​​​​ണ​​​​ക്കി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​നം ഉ​​​​യ​​​​ർ​​​​ത്തി. എ​​​​ട്ടു ലീ​​​​ഗ് ക​​​​പ്പു​​​​ള്ള മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്.

Related posts

Leave a Comment