സംസ്ഥാന വ്യാപക വിവാഹത്തട്ടിപ്പ്: യുവാവ് പിടിയില്‍

KKD-MARIAGETHATTIPPUകോഴിക്കോട്: പത്രപരസ്യം നല്കി സംസ്ഥാനത്തുടനീളം വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പയ്യന്നൂര്‍ വെള്ളോറ സ്വദേശി ചെന്നിക്കര വീട്ടില്‍ ആന്റണി ബിജു (35) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാം വിവാഹത്തിനു വധുവിനെ ആവശ്യമുണ്ടെന്ന് ഫോണ്‍നമ്പര്‍ സഹിതം പത്രപ്പരസ്യം നല്കിയാണ് തട്ടിപ്പ്. പരസ്യത്തിലെ നമ്പറില്‍ വിളിക്കുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കും.

തട്ടിപ്പിനു വിശ്വാസ്യത വരുത്തുന്നതിനായി ചെറിയ തോതില്‍ വിവാഹം നടത്തുകയും ചെയ്യും. തുടര്‍ന്ന് ഇവരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയാണ് പതിവ്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, തുടങ്ങി വിവിധയിടങ്ങളില്‍  ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തലശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ആന്റണി ബിജു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ നടക്കാവ് എസ്‌ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts