സരിതയും ചില ദൃശ്യമാധ്യമ പ്രവര്‍ത്തകരും അപകീര്‍ത്തിപ്പെടുത്തി; തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് വ്യാജ പ്രചരണങ്ങള്‍ കാരണമായെന്ന് ഉമ്മന്‍ ചാണ്ടി

Ummanchandiകൊച്ചി: സരിതയും ചില ദൃശ്യമാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ മൊഴി നല്‍കി. സരിതയ്‌ക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന മാനനഷ്ടക്കേസില്‍ എറണാകുളം സിജെഎം ഹാജരായാണ് അദ്ദേഹം മൊഴി നല്‍കിയത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചില ചാനലുകള്‍ പുറത്തുവിട്ട സരിത ജയിലില്‍ വച്ച് എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണ്. തനിക്കെതിരേ മോശം പ്രചരണം നടത്താന്‍ വേണ്ടി ചിലര്‍ ഗൂഢാലോചന നടത്തിയാണ് വ്യാജ കത്ത് പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തിലൂടെ വാക്കിലും പ്രവര്‍ത്തിയിലും മിതത്വം പാലിക്കുന്ന തനിക്ക് വലിയ അപമാനമുണ്ടായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് വ്യാജ പ്രചരണങ്ങള്‍ കാരണമായെന്നും ഉമ്മന്‍ ചാണ്ടി കോടതിയെ ബോധിപ്പിച്ചു.

Related posts