സര്‍ കുട്ടിക്ക് തെലുങ്കറിയാം…നാടോടി സ്ത്രീയുടെ പക്കല്‍ വെളുത്ത കുഞ്ഞ്; സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചു; കുട്ടി തെലുങ്കു പറഞ്ഞതോടെ പോലീസ് ഇവരെ വിട്ടയച്ചു

alp--nadodiമാന്നാര്‍: ഭിക്ഷാടകയായ നാടോടി സ്ത്രീയുടെ പക്കല്‍ വെളുത്ത കുഞ്ഞിനെ കണ്ടത് നാട്ടുകാരില്‍ സംശയം ഉണര്‍ത്തി.ഭിക്ഷാടനത്തിനായി എവിടെ നിന്നെങ്കെലും തട്ടി വന്നതാകാമെന്ന സംശയം ചിലര്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് സത്രീകള്‍ അടങ്ങുന്ന സംഘത്തെ തടഞ്ഞ് വച്ചു. മാന്നാര്‍ പരുമല ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഓട്ടോറിക്ഷാക്കര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും മറ്റും ചേര്‍നന് തടഞ്ഞ് വയ്ക്കുകയായിരുന്നു. ആന്ധ്രായില്‍ നിന്ന് ഭിക്ഷാടനത്തിനായി എത്തിയ ഇവര്‍ക്ക് തെലുങ്കല്ലാതെ മറ്റൊന്നും അറിയാത്തത് നാട്ടുകാരെ വലച്ചു.

തുടര്‍ന്ന് മാന്നാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനില്‍ കൊണ്ടുപോയി.തുടര്‍ന്ന് തെലുങ്ക് അറിയാവുന്ന ഒരാളുടെ സഹായത്താല്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് ഇവരുടെ സ്വന്തം തന്നെയാണെന്ന് പറഞ്ഞത്. നാല് വയസ്സുള്ള കുഞ്ഞിനോട് ചോദിച്ചപ്പോഴും തെലുങ്കില്‍ തന്നെ മറുപടി നല്‍കി. തുടര്‍ന്ന് പോലീസ് ഇവരെ വിട്ടയച്ചു. ആലപ്പുഴ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്ന ഇവര്‍ പരുമലയില്‍ ഭിക്ഷാടനത്തിന് എത്തുന്നത് ആദ്യമായിട്ടാണ്.

Related posts