സായി പല്ലവി ഡോക്ടറാകുന്നു

Saiഎംബിബിഎസ് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ സായി പല്ലവി ഡോക്ടറാകുന്നു. എം ബി ബി എസ് വിദ്യാര്‍ഥിനിയാണ് മലയാളികളുടെ പ്രിയപ്പെട്ട സായി പല്ലവി.  കോഴ്‌സ് പൂര്‍ത്തിയാക്കി ഡോക്ടര്‍ പട്ടം നേടാന്‍ ഇനിയും ഒന്നുരണ്ടു മാസം ബാക്കിയുണ്ട്. അതിനു മുമ്പേ സായി ഡോക്ടറാകുന്നു എന്നാണ് പുതിയ വാര്‍ത്ത. ജീവിതത്തിലല്ല സിനിമയിലാണ് കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പേ സായി പല്ലവി ഡേക്ടറാകുന്നത്.

ഓകെ കണ്‍മണിക്കു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഒരു ഡോക്ടറായിട്ടാണ് സായി പല്ലവി എത്തുന്നത്. നായകന്‍ കാര്‍ത്തി പൈലറ്റിന്റെ വേഷത്തിലും എത്തുന്നു. എന്‍ ആര്‍ ഐ കൂടിയായ കാര്‍ത്തിയുടെ കഥാപാത്രം ഇന്ത്യയില്‍ അവധിക്ക് വരുന്നതും തുടര്‍ന്ന് സായി പല്ലവിയുമായി പ്രണയത്തിലാവുന്നതുമാണ് കഥ. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല.

മണിരത്‌നത്തിന്റെ മാസ്റ്റര്‍പീസായ അലൈപായുതെ എന്ന ചിത്രത്തിലും നായിക ഡോക്ടറായിരുന്നു. ശാലിനിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അലൈപായുതേ ഇന്ത്യന്‍ സിനിമയിലെ തന്നെ എവര്‍ഗ്രീന്‍ റൊമാന്റിക് ചിത്രങ്ങളിലൊ ന്നാണ്. അതിനൊപ്പമെത്തും ഇതെന്ന് പ്രതീക്ഷിക്കാം. അതേ സമയം പ്രേമത്തിലൂടെ ശ്രദ്ധേയമായ സായി പല്ലവിയുടെ മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സമീര്‍ താഹിറിന്റെ കലിയാണ് മലയാളത്തിലെ അടുത്ത റിലീസ്. മാര്‍ച്ച് 26 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു.

Related posts