സ്കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ഇന്നത്തോടെ പൂര്‍ത്തിയാകും

busനെയ്യാറ്റിന്‍കര: അധ്യയനവര്‍ഷത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ് പരിശോധന  ഇന്നത്തോടെ പൂര്‍ത്തിയാകുമെന്ന് നെയ്യാറ്റിന്‍കര ആര്‍ടി ഓഫീസ് അധികൃതര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര ആര്‍ടി ഓഫീസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മുന്നൂറോളം സ്കൂള്‍ ബസ്സുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം നേരത്തെ നടന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിലും കുട്ടികളെ കുത്തിനിറച്ച് നിരത്തുകളിലൂടെ അപകടകരമായി   വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ വ്യാപക പരാതികളു യര്‍ന്നിട്ടുണ്ട്. ചില സംഭവങ്ങളില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മുപ്പതോളം കുട്ടികളെ വരെയാണ് ചിലപ്പോള്‍ ഓട്ടോറിക്ഷകളില്‍ സ്കൂളുകളില്‍ എത്തിക്കുക. വാനുകളില്‍ ശരിയായി ശ്വാസോച്ഛാസം പോലും ചെയ്യാനാകാത്ത വിധത്തില്‍ തിങ്ങിഞെരുങ്ങിയാണ്  അമ്പതും അറുപതും കുരുന്നുകളെ സ്കൂളുകളില്‍ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നത്.

പല സ്കൂള്‍ ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വാഹനങ്ങളുടെ അപര്യാപ്തതയാണ് പൊതുവേ കേള്‍ക്കുന്ന ന്യായീകരണം. യഥാവിധി അറ്റകുറ്റപ്പണി നടത്താതെയാണ് ചില വാഹനങ്ങള്‍ കുട്ടികളുമായി നിരത്തിലൂടെ സഞ്ചരിക്കുന്നത്. പക്ഷെ, കുരുന്നുകളുടെ ആരോഗ്യത്തിനും ജീവനുമൊക്കെ അസുര ക്ഷിതത്വം നല്‍കുന്ന ഈ അവസ്ഥ നീതികരിക്കാനാവില്ല. പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും ഇത്തര ത്തിലുള്ള പരാതികള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവും ചില രക്ഷിതാക്കള്‍ മുന്നോട്ടുവച്ചു.

Related posts