സ്‌പെഷല്‍ സ്കൂളിലെ ഇഫ്താര്‍ വേറിട്ട കാഴ്ചയായി

KKD-IFTHARമുക്കം:  തങ്ങളെ തേടിയെത്തിയ  ജനപ്രതിനിധികളെയും പൗരപ്രമുഖരെയും കണ്ട് അവര്‍  ആഹ്ലാദത്താല്‍ തുള്ളിച്ചാടി.  സന്ദര്‍ശകര്‍ക്കാകട്ടെ അതൊരു ഓര്‍മ്മപ്പെടുത്തലും അനുഭൂതിയുമായി.ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാലയമായ പന്നിക്കോട് ലൗ ഷോര്‍ സ്‌പെഷല്‍ സ്കൂള്‍. ഇവിടുത്തെ 200 കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  ഒരുക്കിയ നോമ്പുതുറ വേറിട്ട കാഴ്ചയായി. ജനപ്രതിനിധികളും നാട്ടിലെ പൗരപ്രമുഖരും സ്ഥാപനവുമായി അടുത്തിടപഴകുന്നവരും ഇഫ്താറില്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ആറ് സ്ഥാപനങ്ങളുടെ കേന്ദ്രമായ പന്നിക്കോട് ലൗ ഷോറില്‍ നടന്ന പരിപാടിക്ക് മാനേജിംഗ് ഡയരക്ടര്‍ യു.എ. മുനീര്‍, പിടിഎ പ്രസിഡന്റ് ബംഗാളത്ത് അബ്ദു റഹിമാന്‍, സുഹൈല്‍ നടക്കാവ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts