സൗദിയില്‍നിന്ന് മലയാളത്തിലേക്ക്

Gilfസിനിമയ്ക്ക് ഒരു പ്രോത്സാഹനവും നല്‍കാത്ത ഗള്‍ഫ് രാജ്യമാണ് സൗദി. അവിടെ ജനിച്ചുവളര്‍ന്ന മലയാളിയായ ആര്‍ദ്ര മലയാള സിനിമയിലേക്കെത്തുന്നു. അവിടെ അഞ്ചാംതരത്തില്‍പഠിക്കുന്ന ആര്‍ദ്ര മനുശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച അപ്പൂപ്പന്‍ താടിയെന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നു.

വര്‍ഷങ്ങളായി സൗദിയില്‍ താമസിക്കുന്ന ചാലക്കുടിക്കാരായ സജീവിന്റെയും മീനയുടെയും മകളാണ് ആര്‍ദ്ര.
അപ്പൂപ്പന്‍ താടിയില്‍ റോസ്‌മോള്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ആര്‍ദ്രഭാവഭംഗിയോടെ അവതരിപ്പിച്ചിട്ടുള്ളത്. ഈ ചിത്രം മേയ് രണ്ടാംവാരം പ്രദര്‍ശനത്തിനെത്തും.

Related posts