ഇതിഹാസ സിനിമാസും ഡയ്മണ്ട് വിഷനും ചേര്‍ന്നു നിര്‍മിക്കുന്ന ദി വണ്‍ ക്രോര്‍ പ്രോജക്ട് എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.അജു വര്‍ഗീസ് ആണ് നായകന്. ജയ്ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് നാരായണനാണ്. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച ദേവാനന്ദന് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
അര്‍ഹിക്കാത്ത പണം തേടി പോകുന്ന ദേവാനന്ദിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോ-പ്രൊഡ്യൂസര്‍ കാറളം രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍-ആനന്ദന് വലക്കാവ്, മേക്കപ്പ്-രാജേഷ് നെന്മാറ, കലാ സംവിധാനം- ത്യാഗു തവന്നൂര്‍, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, ഗാനരചന-കെ.എസ് ബാബ, ശങ്കര്‍ ദാമോദര്‍, സംഗീതം- ഷൈന്‍ ഇസൈ, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിജു അഗസ്റ്റിന്, എഡിറ്റിംഗ്-പി സി മോഹനന്, കാമറ- ഷാജി ജേക്കബ്.